അരങ്ങ്
July 10, 2020 • ☕️ 1 min read. അരങ്ങ്
വളരെ രസകരമായ ഒരു കാര്യം പറയാം…
പലരും ആലോചിച്ചു നോക്കി കാണും ചിലപ്പോൾ ഞാൻ ആയിരിക്കും അവസാനം ആയി ആലോചിച്ചതും… നമ്മുടെ വീടുകളിൽ മാതാപിതാക്കൾ തമ്മിൽ പൊരിഞ്ഞ യുദ്ധം നടക്കാറുണ്ടല്ലോ …യുദ്ധം എന്ന പദം ഇവിടെ കൊടുത്തതു മറ്റൊന്നും കൊണ്ടല്ല… ആയുധത്തേക്കാളും മൂർച്ച നാവിനു എന്നാണ് പറയുന്നത് … അപ്പോൾ നാവു കൊണ്ട് നടക്കുന്ന യുദ്ധത്തിൽ പ്രധാനമായ കാഴ്ചക്കാർ നമ്മൾ മക്കൾ ആണ് … മിക്ക ദിവസവും ഉള്ള യുദ്ധത്തിലെ അവസാന നിമിഷങ്ങളിൽ ഒരാൾ പതുക്കെ പിന്മാറും… പക്ഷെ പിന്മാറുന്ന ആൾ സ്ഥിരം പറയുന്ന ഒരു പല്ലവി ആണ്… “ഒന്നും പറഞ്ഞിട്ട് കാര്യമില്ല”
കുറെ കാലം കഴിഞ്ഞു കാഴ്ചക്കാരായ മക്കൾ എല്ലാം പല സ്ഥലങ്ങളിലേക്ക് പോയി കഴിയുമ്പോൾ പരാക്രമികളും വിട്ടു കൊടുക്കാൻ മനസ്സ് ഇല്ലാത്തവരും വഴക്കാളികളും എന്ന് മക്കളും നാട്ടുകാരും കരുതുന്ന മാതാപിതാക്കൾ തനിച്ചു ഒരു വീട്ടിൽ ആകും… അന്ന് മുതൽ അടുത്ത വീടുകളിൽ വേണേൽ ഒന്ന് അന്വേഷിക്കുക , പഴയപോലെ ദ്വന്ദയുദ്ധം ഉണ്ടോ ? വെല്ലു വിളി ഉണ്ടോ ?
അപ്പോൾ അവർ തിരിച്ചു പറയും… അവിടെ ആളുകൾ ഉണ്ടെന്നു അറിയുന്നത് പുറത്തു അവർ ഇറങ്ങി നിൽക്കുമ്പോൾ മാത്രം ആണെന്ന്… അതിൽ നിന്ന് എനിക്ക് തോന്നുന്നത് , നമ്മൾ മക്കൾ കാഴ്ചക്കാരായി ഉള്ളപ്പോൾ മാത്രം ആണ് ഇവർക്ക് രണ്ടിനും വീറും വാശിയും …
എന്തിനു വയസ്സ് ഏറെ ആയിട്ടും നമ്മൾ മക്കൾ ഇന്നും അടുത്തേക്ക് ചെല്ലുമ്പോൾ വീണ്ടും പഴയപോലെ ശബ്ദം പൊങ്ങും.. കാഴ്ചക്കാരെ കിട്ടുമ്പോൾ കുട്ടികൾ കാണിക്കുന്ന ചില കുറുമ്പ് പോലെ ഉണ്ട് ഇതും…